വെള്ളപ്പൊക്കദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് ജനതയ്ക്ക് മലയാളി സംഘടനകളുടെ ജോ. ആക്ഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു. ചെങ്കല്‍പ്പേട്ടിലെ കുപ്പത്ത് കണ്‍ട്രം ഇരുളര്‍ കോളനിയിലായിരുന്നു വേദി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട 21 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.