100 Days achievements
ഈ ഗവണ്മെന്റ് അധികാരമേറ്റശേഷം നൂറ് ദിവസങ്ങള്‍ കൊണ്ട് നിയമവകുപ്പില്‍ ചെയ്ത കാര്യങ്ങളും തുടര്‍ന്നുളള ഒരു വര്‍ഷം ചെയ്യാന്‍ നിശ്ചയിച്ചിട്ടുളള കാര്യങ്ങളും സംബന്ധിച്ച കുറിപ്പ്.
- കേരളത്തിലെ 14 ബാര്‍ അസോസിയേഷനുകളില്‍ സൈബര്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് ധനസഹായമായി 20,13,120/- രൂപ അനുവദിച്ചു.
- അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് ജോലി ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിനും കോടതികളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കുടിവെളള സൗകര്യം, ശൗചാലയം എന്നിവ സ്ഥാപിക്കുന്നതിന് 6 കോടതി കെട്ടിടങ്ങളില്‍ വേണ്ട സൗകര്യം ഒരുക്കുന്നതിന് 37,50,000/- രൂപ അനുവദിച്ചു.
- ഈ വര്‍ഷം കേരളത്തിലെ അപേക്ഷിക്കുന്ന മറ്റ് ബാര്‍ അസോസിയേഷനുകളിലും സൈബര്‍ ലൈബ്രറി സ്ഥാപിക്കുന്നതിനും കോടതി സമുച്ചയങ്ങളോട് അനുബന്ധിച്ച് അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് ജോലി സൗകര്യം ഒരുക്കുന്നതിനും പൊതുജനങ്ങള്‍ക്കുളള സൗകര്യമൊരുക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതാണ്.
- അഭിഭാഷകരുടെ ക്ലര്‍ക്കുമാരുടെ ക്ഷേമനിധി പെന്ഷന് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ നടപടി.
- പുതിയതായി എന്റോള്‍ ചെയ്ത് പ്രാക്ടീസ് നടത്തുന്ന അഭിഭാഷകര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സ്റ്റൈപ്പന്‍ഡ് അനുവദിക്കുവാന്‍ നടപടി.