പട്ടികജാതി വകുപ്പ്
ശ്രദ്ധേയമായ പദ്ധതികള്‍

1. ഭവനരഹിതരുടേയും, ഭൂരഹിതരുടേയും പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു.16,363 സ്പില്‍ ഓവര്‍ വീടുകളില്‍ 4,567 എണ്ണം പൂര്‍ത്തിയാക്കി. 4,465 കുടുംബങ്ങള്‍ക്ക് വീട് വെക്കുവാന്‍ സ്ഥലം നല്‍കി, 7,167 വീടുകളുടെ അറ്റകുറ്റപണി നടത്തി. പുതുതായി 14,946 വീടുകള്‍ ആരംഭിച്ചതില്‍ 967 എണ്ണം പൂര്‍ത്തിയാക്കി.
2. ചികിത്സാധനസഹായ പദ്ധതിയില്‍ 23,073 പേര്‍ക്ക് 46 കോടി രൂപ അനുവദിച്ചു.
3. മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്ന കടാശ്വാസ പദ്ധതി നടപ്പിലാക്കുന്നതിനായി 89 കോടി രൂപ അനുവദിച്ചു.
4. SC/ST/OEC വിദ്യാര്‍ത്ഥികളുടെ വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളില്‍ 25% മൂതല്‍ 100% വരെ വര്‍ദ്ധന വരുത്തി.
5. പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി അംബേദ്കര്‍ ഗ്രാമപദ്ധതിയാരംഭിച്ചു.
പൊതുവായ നേട്ടങ്ങള്‍
1. 10,523 പേര്‍ക്ക് വിവാഹധനസഹായം
2. 1,466 പേര്‍ക്ക് മിശ്രവിവാഹധനസഹായം
3. 1,537 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്
4. ഐ.റ്റി.ഐ കളുടെ നവീകരണം, പുതിയ കോഴ്‌സുകള്‍ ആരംഭിക്കല്‍
5. പ്രീമട്രിക്, പോസ്റ്റ് മട്രിക് ഹോസ്റ്റലുകളുടെ നവീകരണം
6. 1,40,000 ഓളം OEC, OBC വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യത്തിലെ കുടിശ്ശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ത്തു.
7. വിവിധ തൊഴില്‍ദാന-പരിശീലന പരിപാടികളിലൂടെ 3,944 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി.
8. ഐ.റ്റി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കി.
9. അതീവ ദുര്‍ബലരായ പട്ടികജാതിക്കാരുടെ പ്രത്യേക പദ്ധതികള്‍ക്കായി 17 കോടി രൂപയുടെ പദ്ധതികള്‍.
10. എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമൂകള്‍
11. 6 ലക്ഷത്തോളം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍.
12. ഐ.എ.വൈ. ഭവനനിര്‍മ്മാണ പദ്ധതി മുഖേന വീടുകള്‍ ലഭിച്ചവര്‍ക്ക് ധനസഹായം 3 ലക്ഷമാക്കി ഏകീകരിക്കുന്നതിനുള്ള അധികസഹായമായി 107 കോടി രൂപ അനുവദിച്ചു.
13. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മുഖേന 4,209 പേര്‍ക്ക് വിവിധ ധനസഹായങ്ങള്‍ നല്‍കി.
വരും വര്‍ഷങ്ങളിലെ ലക്ഷ്യങ്ങള്‍
1. കിഫ്ബി മുഖേന 155 കോടി രൂപയുടെ പദ്ധതികള്‍ 3 എം.ആര്‍.എസ്സുകള്‍, ഒരു സ്‌പോര്‍ട്‌സ് എം.ആര്‍.എസ്സ്.
2. പ്രധാന നഗരങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍
3. പട്ടികജാതി പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന വാത്സല്യനിധി ഇന്‍ഷുറന്‍സ്-നിക്ഷേപ പദ്ധതി
4. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന് ‘പഠനമുറികള്‍’
5. അഭ്യസ്ത വിദ്യരായ പട്ടികജാതിക്കാര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍.
6. പി.ഇ.റ്റി.സി. ഇല്ലാത്ത 10 ജില്ലകളില്‍ പുതുതായി പി.ഇ.ടി.സികള്‍ ആരംഭിക്കും.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ്

1. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മുന്‍വര്‍ഷത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി 6.67 കോടി രൂപ അനുവദിച്ച് 353 സ്‌കൂളുകളില്‍ പഠിക്കുന്ന 12831 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം നല്‍കി
2. 532 അനാഥ കുട്ടികള്‍ക്ക് 1.03 കോടി രൂപ കൈത്താങ്ങ് പദ്ധതിയായി സഹായം നല്‍കി
3. ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിനായി 10 കോടി രൂപ 11850 പേര്‍ക്ക് തുടര്‍ പദ്ധതിയായി ഈ വര്‍ഷം ചെലവഴിച്ചു.
4. മണ്‍സൂണ്‍ കാലത്ത് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പട്ടിണി ഉണ്ടാകാതെ ഭക്ഷ്യസഹായ പദ്ധതി നടപ്പിലാക്കുന്നതിനായി 25 കോടി രൂപ അനുവദിച്ചു. 83103 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ വിതരണം നടത്തിയിട്ടുണ്ട്.
5. 153825 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 14800 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു.
6. 2159 പട്ടികവര്‍ഗ്ഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളി. ആയതിലേക്കായി 6,17,56,785 രൂപ ചെലവഴിച്ചു.
7. പട്ടികവര്‍ഗ്ഗ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 23197 വീടുകളുടെ നിര്‍മ്മാണത്തിനായി 177.008 കോടി രൂപ അനുവദിച്ചു നല്‍കി. ഇതില്‍ 4158 വീടുകള്‍ പൂര്‍ത്തീകരിച്ചു.
8. അര്‍ഹരായ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി പ്രകാരം ഭൂരഹിതരായ 71 ഗുണഭോക്താക്കള്‍ക്ക് 29.588 ഏക്കര്‍ ഭൂമി വാങ്ങിയ ഇനത്തില്‍ 644.758 ലക്ഷം രൂപ അനുവദിച്ചു. വനാവകാശ നിയമപ്രകാരം 5075 പേര്‍ക്ക് ആര്‍.ഒ.ആര്‍ നല്‍കുവാനുള്ള നടപടി സ്വീകരിച്ചു. സുപ്രീംകോടതി വിധി പ്രകാരം ലഭിച്ച ഭൂമി 4000 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഒരു ഏക്കര്‍ വെച്ച് നല്‍കുവാനായി റവന്യൂ, വനം, പട്ടികവര്‍ഗ്ഗ വികസനവകുപ്പുകള്‍ സംയുക്തമായി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
9. പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 14.70 കോടി രൂപ കെഎസ്ഇബിക്ക് അനുവദിച്ചു.

പുതിയ പദ്ധതികള്‍

1. ഇടമലക്കുടി സമഗ്രവികസനത്തിന് നവീകരിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കും.
2. ഗോത്രബന്ധു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടിടിസി/ബിഎഡ് പാസായ 241 പട്ടികവര്‍ഗ്ഗ യുവതീ, യുവാക്കളെ മെന്റര്‍ ടീച്ചര്‍ തസ്തികയില്‍ വിവിധ സ്‌കൂളുകളില്‍ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
3. കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ച് 2 എംആര്‍എസുകളും 9 പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളും നിര്‍മ്മിക്കും
4. പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന ഗോത്രവാത്സല്യനിധി ഇന്‍ഷുറന്‍സ് – നിക്ഷേപ പദ്ധതി ആരംഭിക്കും
5. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ഊരുകളില്‍ ലഭ്യമാക്കുന്നതിന് സാമൂഹ്യപഠന മുറി
6. പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ നവീകരിക്കുന്നതിനും മൂല്യവര്‍ദ്ധനവ് നടത്തുന്നതും സംബന്ധിച്ചുള്ള പദ്ധതികള്‍ ആരംഭിക്കും.
7. അഭ്യസ്തവിദ്യരായ എല്ലാ ഗോത്രവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്കും സ്വയംതൊഴിലും സംരഭകത്വവും ഉറപ്പാക്കുന്നതിനായി ട്രൈബല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും.

പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍

1. 37766 ഗുണഭോക്താക്കള്‍ക്ക് 317 കോടി രൂപ വായ്പ വിതരണം ചെയ്ത് ചരിത്രനേട്ടം
2. ദേശീയ ഏജന്‍സികളുടെ ഫണ്ട് വിനിയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. ആകെ വിനിയോഗം 183 കോടി രൂപ
3. 88 കുടുംബശ്രീ സിഡിഎസ്സുകളിലും 6 സന്നദ്ധ സംഘടനകളിലും ഉള്‍പ്പെട്ട 23292 വനിതകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പയായി 66.74 കോടി രൂപ വിതരണം ചെയ്തു.
4. പാലക്കാട് കോട്ട മൈതാനത്ത് 2016 ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 2 വരെ വിപുലമായ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. ദേശീയ ഏജന്‍സികളുടെയും ദൃശ്യ/പത്ര മാധ്യമങ്ങളുടെയും പ്രശംസയ്ക്ക് പാത്രമായ മേള ഒരു ലക്ഷത്തില്‍പരം പേര്‍ സന്ദര്‍ശിക്കുകയും, 80 ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം സാധ്യമാകുകയും ചെയ്തു.
5. സംരഭകത്വത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും സൗജന്യ സംരഭകത്വ പരിശീലനം നല്‍കുകയും ചെയ്തു. ദിശ 2017 എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം 5200 ഓളം പേര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും 2017 ഫെബ്രുവരി മാസം 16 ാം തീയ്യതി സംഘടിപ്പിച്ച സംരഭകത്വ സെമിനാറില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു.

പിന്നാക്കവിഭാഗ വികസന വകുപ്പ്

1. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം 680 ഗുണഭോക്താക്കള്‍ക്ക് 25000 രൂപ പ്രകാരം 1.7 കോടി ചിലവഴിച്ചു
2. വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് (ഓവര്‍സീസ്) പദ്ധതി പ്രകാരം 17 വിദ്യാര്‍ത്ഥികള്‍ക്ക് 89 ലക്ഷം രൂപ അനുവദിച്ചു.
3. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം 4045 പേര്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്കിംഗ് കോച്ചിംഗ്, സിവില്‍ സര്‍വീസ് കോച്ചിംഗ്, പിഎസ്‌സി കോച്ചിംഗിനായി 4045 ഗുണഭോക്താക്കള്‍ക്ക് 5.5 കോടി രൂപ അനുവദിച്ച് നല്‍കി.
4. പരമ്പരാഗത ബാര്‍ബര്‍ഷാപ്പുകളുടെ നവീകരണം പദ്ധതി പ്രകാരം 1020 ഗുണഭോക്താക്കള്‍ക്ക് 25000 രൂപ പ്രകാരം 1.65 കോടി അനുവദിച്ച് നല്‍കി.
5. പരമ്പരാഗത കരകൗശല പണിക്കാര്‍ക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും ടൂള്‍കിറ്റിനുമുള്ള ധനസഹായം പദ്ധതി പ്രകാരം കരകൗശല പണിക്കാര്‍ക്കുള്ള നൈപുണ്യം വികസിപ്പിക്കുന്നതിനും ടൂള്‍കിറ്റ് നല്‍കുന്നതിനുമായി ഓരാള്‍ക്ക് 25000 രൂപ വീതം 2500 ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി 2.5 കോടി അനുവദിച്ചു.
6. 2,37,151 കുട്ടികള്‍ക്ക് ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും, 1,47,530 കുട്ടികള്‍ക്ക് ഒബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പും, 1,95,973 ഒഇസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും, 1,88,376 കുട്ടികള്‍ക്ക് ഒഇസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
7. ഒഇസി വിദ്യാഭ്യാസ കുടിശ്ശികയിലേക്ക് 70 കോടി രൂപയുടെ അധികസഹായം അനുവദിച്ചു.

സാംസ്‌കാരിക വകുപ്പ്

1. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആറായിരത്തോളം പ്രചരണ യോഗങ്ങള്‍ നടത്തി.
2. കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ ഇരട്ടിയാക്കി ഉയര്‍ത്തി
3. മലയാളഭാഷ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവന്നു.
4. എല്ലാ പ്രവാസി മലയാളികള്‍ക്കിടയിലും മലയാളഭാഷാ പഠനം പ്രോത്സാഹിപ്പിക്കുവാനും കേരള സംസ്‌കാര വ്യാപനത്തിനുമായി മലയാളം മിഷന്‍ നേതൃത്വത്തില്‍ സമഗ്ര പദ്ധതി
5. 2015 ലെ സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങ് ജനകീയമായി പാലക്കാട് വെച്ച് നടത്തി. 2016 ലെ കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ (ഐഎഫ്എഫ്‌കെ) മികച്ച സംഘാടനത്തോടെ നടത്തി.
6. അമ്മന്നൂര്‍ നാടക പുരസ്‌കാരം ഏര്‍പ്പെടുത്തി.
7. ഒ വി വിജയന്‍ സ്മാരകം പുനരുദ്ധാരണത്തിന് പദ്ധതി
പുതിയ പദ്ധതികള്‍
1. എല്ലാ ജില്ലകളിലും 40 കോടി രൂപവീതം ചെലവില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍
2. സംസ്ഥാനത്ത് നൂറ് തിയേറ്റര്‍ സമുച്ചയങ്ങള്‍
3. ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി
4. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം സിറ്റിയാക്കും
5. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ട്രിനാലെ
6. നാടകത്തിനായി ഒരു സ്ഥിരം വേദി
7. ആയിരം യുവ കലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് പദ്ധതി
8. സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും, അതിനായുള്ള സാമ്പത്തിക സഹായം നിര്‍വ്വഹിക്കുന്നതിനുമായി കേരള കള്‍ച്ചറല്‍ കൗണ്‍സില്‍ എന്ന പുതിയ സംവിധാനം രൂപീകരിക്കും.

നിയമ വകുപ്പ്

1. അഭിഭാഷക ക്ഷേമനിധി തുക 5 ലക്ഷം രൂപയായിരുന്നത് 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
2. അഭിഭാഷകര്‍ക്കുള്ള ചികില്‍സാ ധനസഹായവും 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു
3. അഭിഭാഷക ക്ഷേമനിധിലേക്കുള്ള കോര്‍ട്ട് ഫീ വിഹിതം 35 ശതമാനത്തില്‍ നിന്നും 70 ശതമാനം ആയി വര്‍ദ്ധിപ്പിച്ചു
4. ജൂനിയര്‍ അഭിഭാഷകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷം സ്റ്റൈപ്പെന്റ് അനുവദിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്നു
5. 5000 രൂപ വരെ നാമമാത്രമായ പെന്‍ഷന്‍ വാങ്ങുന്ന അഭിഭാഷകര്‍ക്ക് ക്ഷേമനിധി ആനുകൂല്യം നല്‍കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവന്നു
6. അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്‌സിന്റെ ഉല്‍സവബത്ത 750 രൂപയായിരുന്നത് 1500 രൂപ ആയി വര്‍ധിപ്പിച്ചു

പാര്‍ലമെന്ററികാര്യ വകുപ്പ്


1. പാര്‍ലമെന്ററി പ്രക്രിയയെകുറിച്ചും ജനാധിപത്യത്തില്‍ മതേതര മൂല്യങ്ങളുടെ പ്രാധാന്യം കേന്ദ്രീകരിച്ച് കൊണ്ടും സ്‌കൂളുകളിലും കോളേജുകളിലും സെമിനാറുകള്‍ സംഘടിപ്പിച്ചു
2. സ്‌കൂളുകളില്‍ പാര്‍ലമെന്ററി ലിറ്റിറസി ക്ലബ്ബ്, ഹ്യൂമന്‍ റൈറ്റ്‌സ് എഡ്യുക്കേഷന്‍ ക്ലബ്ബ് എന്നിവ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കല്‍
3. യൂത്ത് പാര്‍ലമെന്റ് മത്സരങ്ങള്‍ സ്‌കൂള്‍/കോളേജ് തലങ്ങളില്‍ സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് മികച്ച യൂത്ത് പാര്‍ലമെന്റേറിയന്മാര്‍ക്കുള്ള ക്യാമ്പ് നടത്തിവരുന്നു.
4. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
വരും വര്‍ഷങ്ങളിലെ ലക്ഷ്യങ്ങള്‍
1. മതേതര മൂല്യങ്ങളുടെ പ്രാധാന്യം കേന്ദ്രീകരിച്ചുകൊണ്ട് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് സ്‌കൂളുകള്‍ വീതവും ഓരോ ജില്ലയിലെയും ഒരു കോളേജ് വീതവും സെമിനാര്‍
2. പ്രശസ്തരായ ദേശീയ, അന്തര്‍ദേശീയ എഴുത്തുകാരെക്കൊണ്ട് ‘Contemporary issues of democracy in leading nations എന്ന ഒരു പുതിയ പുസ്തകവും കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരുടെയും കേരള നിയമസഭാ സ്പീക്കര്‍മാരുടെയും ജീവചരിത്രത്തിന്റെ രണ്ട് വാല്യങ്ങളും പ്രസിദ്ധീകരിക്കും.
3. പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ ആന്റ് റസര്‍ച്ച് സെന്റര്‍ (PIRC) ആരംഭിക്കും

Please follow and like us:
0