Day: July 29, 2017
2 postsപ്രിമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം നിറഞ്ഞ മെട്രോയാത്ര കൂടുതല്‍ യാത്രാ പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി എ കെ ബാലന്
പ്രിമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം നിറഞ്ഞ മെട്രോയാത്ര കൂടുതല്‍ യാത്രാ പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി എ കെ ബാലന്
കൊച്ചി: മലനിരകളുടെ നാട്ടില്‍ നിന്നെത്തിയ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ എസ് രഞ്ജിത്തിനും ലിബിന് ബിജുവിനും കൊച്ചി നഗരവും മെട്രോയാത്രയും നല്‍കിയത് പുതിയൊരനുഭവം. പട്ടികജാതി വികസനമന്ത്രി എ കെ ബാലനോടൊപ്പമുള്ള കൊച്ചി മെട്രോയിലെ ആദ്യയാത്ര അവര്ക്ക്് കൗതുകം നിറഞ്ഞതായിരുന്നു. ആവേശത്തോടെയാണ് രഞ്ജിത്തും ലിബിന് രാജുവുമുള്പ്പെടുന്ന ഇടുക്കി ജില്ലയിലെ അഞ്ച് പ്രിമെട്രിക് ഹോസ്റ്റലിലെ