ആലപ്പുഴ: സംസ്ഥാന പട്ടികജാതി-വർഗ്ഗ  വികസന കോർപ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ്ഗത്തിൽപ്പെട്ട യുവജനങ്ങൾക്ക്   അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വായ്പ ലഭിക്കും.

അപേക്ഷകര്‍ തൊഴിൽ രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.  കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവൾക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. വായ്പത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ നല്കണം.

പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതികൾക്ക്  ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന വായ്പയ്ക്ക് അപേക്ഷിക്കാം. 50,000 രൂപ വായ്പ ലഭിക്കും. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക്  1,20,000 രൂപയും കവിയരുത്. വായ്പത്തുക  നാലു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ നല്കണം.

പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രാഹിതരായ യുവജനങ്ങൾക്ക് ഡീസല്‍ ഓട്ടോറിക്ഷ വാങ്ങുന്നതിന് വായ്പ അനുവദിക്കും. 2,30,000 രൂപ വരെയാണ് വായ്പ.  പ്രായം 18 നും 50 നും മദ്ധേ കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷകർക്ക്  ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൽസും  ബാഡ്ജും ഉണ്ടാകണം. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചുവർഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും  ആലപ്പുഴ തിരുമല ജങ്ഷനില്‍ ഹൗസിങ് ബോർഡ് കെട്ടിടത്തിലുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.