വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അഭിനയ പ്രതിഭകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടിയായിരുന്നു വാസന്തി. വളരെ ചെറുപ്പത്തിലേ ബാലെയിലൂടെയും നാടകത്തിലൂടെയും അഭിനയരംഗത്തെത്തിയ അവര്‍ 450 ഓളം ചലച്ചിത്രങ്ങളിലും 16 ഓളം സീരിയലുകളിലും 100 ഓളം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും സിനിമാ അഭിനയത്തിന് ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡും ലഭിച്ചു. അവരുടെ ആകസ്മിക വേര്‍പാട് വേദനാജനകമാണ്. – മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.