എഴുപത് വർഷംമുമ്പ് ഒരു ജനുവരി 30ന്റെ സായാഹ്നം. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സർവമത പ്രാർഥനയ്ക്കായി തന്റെ സന്തതസഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിനു പിന്നിലെ അൽപ്പം ഉയരംകൂടിയ മുറ്റത്തേക്ക് നടന്നുവരികയാണ്. അന്ന് അൽപ്പം വൈകിയാണ് അദ്ദേഹം പ്രാർഥനയ്ക്ക് എത്തിയത്. ഗാന്ധിജിയുടെ വരവുംകാത്ത് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.