പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെപ്പറ്റി പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുതിനായി ഒപ്പം എ പേരില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെ് പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പദ്ധതി അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു എസ് ടി കോളനി കോര്‍പ്പറേഷന്‍ ദത്തെടുക്കും. കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയില്‍ നിും 200 കോടി രൂപയായി ഉയര്‍ത്തി. ജാമ്യവ്യവസ്ഥയെ തടസ്സം മറികടക്കുതിനായി കുടുംബശ്രീയുമായി ചേര്‍് വനിതാ ഗ്രൂപ്പുകള്‍ക്ക് മൈക്രോ ഫിനാന്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചു. കുറഞ്ഞത് 30 സെന്റ് കൃഷി ഭൂമി വാങ്ങുതിന് ആറ് ശതമാനം പലിശനിരക്കില്‍ അമ്പതിനായിരം രൂപ സബ്‌സിഡി ഉള്‍പ്പെടെ നാലരലക്ഷം രൂപ കൃഷി ഭൂമി വായ്പ അനുവദിക്കും. ഒരു ലക്ഷം രൂപ സബ്‌സിഡിയുള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ വിദേശ തൊഴില്‍ വായ്പ. പെട്രോളിയം ഡീലര്‍മാര്‍ക്ക് 7.5 ലക്ഷം രൂപയുടെ ധനസഹായം, അഞ്ചു ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെ 8 ശതമാനം പലിശ നിരക്കില്‍ കാര്‍ വായ്പ, ഭവന പുനരുദ്ധാരണ പദ്ധതി, പ്രവാസ് പുനരധിവാസ പദ്ധതി തുടങ്ങിയവ നടപ്പിലാക്കുമെ് മന്ത്രി പറഞ്ഞു. വായ്പ തിരിച്ചടവില്‍ കോര്‍പ്പറേഷന്‍ 91.4 ശതമാനം നേ’ം കൈവരിച്ചതായും വിവിധ പദ്ധതികളിലായി 178000 ത്തിലേറെ ഗുണഭോക്താക്കള്‍ക്ക് 536.56 കോടി രൂപ വായ്പ നല്‍കിയതായും മന്ത്രി അറിയിച്ചു. ഈ വര്‍ഷം 60 കോടി രൂപ വായ്പ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുതെും മന്ത്രി പറഞ്ഞു. വായ്പ എഴുതിത്തളളു പദ്ധതിയനുസരിച്ച് 3000 ത്തിലേറെ കുടുംബങ്ങള്‍ക്ക് 5.66 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.