അട്ടപ്പാടിയിൽ ഒരുകൂട്ടംപേർ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നത് തികച്ചും ദാരുണസംഭവമാണ്. ഒരുസംഘത്തിന്റെ പ്രാകൃതരീതിയിലുള്ള ആക്രമണത്തിലാണ് ഈ യുവാവ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യയിലെ ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ കേരളത്തിലും ഒറ്റപ്പെട്ട രൂപത്തിലുണ്ട് എന്നതിന്റെ തെളിവാണിത്. വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം സെൽഫി എടുത്ത് ആസ്വദിക്കാൻ തയ്യാറായ ആളുകളുടെ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്‌ ഇത്