ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങിന്‍റെ ഭരണകാര്യ സമുച്ചയത്തിന്‍റെ ഉദ്ഘാടനം പട്ടിക-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഇന്ന് (മാര്‍ച്ച് 17)നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ആരോഗ്യ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി അധ്യക്ഷയാവും.  ജില്ലാകലക്റ്റര്‍ ഡോ. പി. സുരേഷ് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും.  നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.75 കോടി വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.  പൊതുമരാമത്ത് (കെട്ടിടം) വിഭാഗത്തിനായിരുന്നു നിര്‍വഹണ ചുമതല.  ജനറല്‍ നഴ്സിങ്ങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സില്‍ ഓരോ ബാച്ചിലും 25 പേര്‍ വീതമായി 98 പേരാണ് നിലവില്‍ പഠനം നടത്തുന്നത്.