പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി അത്യന്തം ദുഃഖകരമാണെന്നും  കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധനാ ഹരജി നല്‍കണമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നോക്ക  ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു

1989 ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം രജിസ്ട്രര്‍ ചെയ്യപ്പെടുന്ന  കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വ്യവസ്ഥയില്ല. ഈ ആക്ട് ദുരുപയോഗം ചെയ്താണ് പ്രതിക്കെതിരെ  കേസെടുത്തിട്ടുള്ളത്  എന്ന്   പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന  പക്ഷം  മുന്‍കൂര്‍ ജാമ്യം നല്‍കുതിന് തടസ്സമില്ല എന്നാണ് പുതിയ വിധി. ഒരു സര്‍ക്കാര്‍ ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത ഒരാളെയാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍  സൂപ്രണ്ട് ഓഫ് പോലീസിന്റെ അനുമതി വേണം. അപ്രകാരം അനുമതി നല്‍കുന്നതിന്  മേലുദ്യോഗസ്ഥന്‍ അല്ലെങ്കില്‍ സൂപ്രണ്ട് ഓഫ് പോലീസ്  വ്യക്തമായ കാരണം രേഖപ്പെടുത്തുകയും വേണം. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കേസ് നിലനില്‍ ക്കുമോ എന്ന  പ്രാഥമികമായ ഒരു അന്വേഷണത്തിന് ശേഷം മാത്രമെ സൂപ്രണ്ട് ഓഫ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കാന്‍ പാടുള്ളൂ. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന   ഏതൊരാളും വകുപ്പുതല അച്ചടക്ക നടപടികള്‍ക്കുപുറമെ കോടതി അലക്ഷ്യ നടപടികള്‍ക്കും കൂടി  വിധേയനാകേണ്ടി വരും.

ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഈ വിധിന്യായം രാജ്യത്ത് ദുരവ്യാപകമായ പ്രത്യഘാതം ഉളവാക്കുതാണ്.പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് വ്യാപകമായി ദുരുപയോഗം ചെയ്യുപ്പെടുന്നു  എന്ന്  ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സുപ്രീം കോടതി ഇപ്രകാരം ഒരു വിധി പുറപ്പെടുവിച്ചിറ്റുള്ളത്. ഈ വിധിന്യായ ത്തിലൂടെ രാജ്യത്തെ അടിമത്വത്തില്‍ കഴിഞ്ഞവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗത്തിന്റെ സംരക്ഷണ കവചമാണ്  ഇല്ലാതായിരിക്കുന്നത്.  ഈ നിയമ പ്രകാരം പീഢനമേല്‍ക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന  സാമ്പത്തിക ആനുകൂല്യം പോലും നഷ്ടപ്പെടുന്ന  സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്.

രാജ്യത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലും അവഹേളനവും നേരിടുമ്പോള്‍ അവര്‍ക്ക് ആശ്രമായിരു നിയമ സംരക്ഷണമാണ് സുപ്രീംകോടതി വിധിയിലൂടെ നഷ്ടമാകുത്.  ഈ നിയമ പ്രകാരമുള്ള അറസ്റ്റും വിചാരണയും അസാധ്യമാകു സാഹചര്യമാണ് വരാന്‍ പോകുത്.  രാജ്യത്ത് ഈ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കു അക്രമങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് കോടതികളില്‍ എത്തുത്. അതില്‍ നല്ലൊരു ശതമാനം രക്ഷപ്പെടുകയും ചെയ്യുു. പുതിയ വിധിയോടെ ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടു ഒരാള്‍ പോലും ശിക്ഷിക്കപ്പെടു ില്ലെ് ഉറപ്പാണ്.

വലിയ പോരാ’ങ്ങളിലൂടെ ഈ ജനവിഭാഗം നേടിയെടുത്തതാണ് നിലവിലുള്ള നിയമ പരിരക്ഷ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍  വര്‍ദ്ധിക്കാനും ഈ വിധിന്യായം വഴിയൊരുക്കും. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പ്രതികരിക്കാതിരുത് സര്‍ക്കാരിന്റെ മൗനാനുവാദ ത്തോടെയാണോ എ് സംശയിക്കേണ്ടിയിരിക്കുു. ഈ ജനവിഭാഗങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുത.് ടി.എസ്.പി, എസ്.സി.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കിയും ജനസംഖ്യാ ആനുപാതികമായി നല്‍കേണ്ട ബജറ്റ് വിഹിതം വെ’ിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ച അവഗണനയുടെ ഭാഗമായി ഇതിനെ കാണാം. അതുകൊണ്ടാണ് ചില ബി.ജെ.പി. നേതാക്കള്‍  കോടതി വിധിയെ സ്വാഗതം ചെയ്തത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ത്ത സുപ്രീം കോടതി വിധിക്കെതിരെ എല്ലാ രാഷ്ട്രീയപാര്‍’ികളും ദളിത് പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരണമെും മന്ത്രി ആവശ്യപെട്ടു .

പത്രക്കുറിപ്പ്