പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വായ്പാവിതരണത്തിലും വായ്പ തിരിച്ചടവിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 9846 ഗുണഭോക്താക്കള്‍ക്കായി 117.78 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. വായ്പാ തിരിച്ചടവിലും കോര്‍പ്പറേഷന്‍ നേട്ടം ഉണ്ടാക്കി. 97.55 കോടി രൂപയാണ് വായ്പാ തിരിച്ചടവായി ലഭിച്ചത്. ഈ വര്‍ഷം 50 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 53 കോടി രൂപ പിരിഞ്ഞുകിട്ടി. നിലവിലുള്ള വായ്പാ പദ്ധതികള്‍ക്കു പുറമെ കുടുംബശ്രീയുമായി ചേര്‍ന്ന് മൈക്രോ ഫിനാന്‍സ് പദ്ധതി, സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി, പ്രവാസികളുടെ പുനരധിവാസ വായ്പാ പദ്ധതി എന്നീ പുതിയ പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കും.