2009 ല്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്‍റ് ആരംഭിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ കടം എഴുതിതള്ളുന്ന പദ്ധതിയില്‍ പട്ടികജാതിക്കാരുടെ 69,413 അപേക്ഷകളും പട്ടികവര്‍ഗ്ഗക്കാരുടെ 2838 അപേക്ഷകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നു.   ഇപ്പോള്‍ മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കി കഴിഞ്ഞു.  പട്ടികജാതിക്കാരുടെ 2010 മാര്‍ച്ച് 31 നകം കാലാവധി കഴിഞ്ഞ 43,136 അപേക്ഷകളും പട്ടികവര്‍ഗ്ഗക്കാരുടെ 2014 മാര്‍ച്ച് 31നകം കാലാവധി കഴിഞ്ഞ 2366 അപേക്ഷകളും തീര്‍പ്പാക്കി.