കിഫ്ബി മുഖേന പട്ടികജാതി വികസന വകുപ്പിന്‍റെ കാസര്‍ഗോഡ്  ആലുവ, കൊഴിഞ്ഞാംപാറ, കണ്ണൂര്‍, എം.ആര്‍.എസ്സ് ഹോസ്റ്റല്‍ കെട്ടിടടങ്ങള്‍, മണ്ണന്തല പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റല്‍, കണ്ണൂര്‍ പി.ഇ.ടി.സി.  വെട്ടികവല, ആറ്റിപ്ര എന്നീ ഐ.ടി.ഐകള്‍ മണ്ണന്തല ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവ നിര്‍മ്മിക്കുന്നതിന്  കിഫ്ബി മുഖേന അനുമതി ലഭിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കുറ്റിച്ചല്‍, ആറളം എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ബേഡഡുക്ക, കുറ്റിക്കോല്‍, അച്ചന്‍കോവില്‍, പിണവൂര്‍കുടി, നെടുങ്കണ്ടം പ്രീമെട്രിക് ഹോസ്റ്റലുകള്‍, കോടാലിപാറ, നേര്യമംഗലം  പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, പാലോട് യൂത്ത് ഹോസ്റ്റല്‍, നാടുകാണി വൊക്കേഷണല്‍ ട്രെയ്നിംഗ് സെന്‍റര്‍ ഹോസ്റ്റല്‍  എന്നിവയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.