എസ്.സി.എസ്.ടി വിഭാഗങ്ങളുടെ പരമ്പരാഗത തൊഴില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേദി ഒരുക്കുന്നതിനും ഗദ്ദിക എന്ന പേരില്‍ സാംസ്കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. ഓരോ മേള കഴിയുന്തോറും വിറ്റുവരവും ജനപങ്കാളിത്തവും കൂടിക്കൂടി വരികയാണ്. ഈ വര്‍ഷം പത്തനാപുരത്ത് 39 ലക്ഷവും പൊന്നാനിയില്‍ 41 ലക്ഷവും വിറ്റുവരവുണ്ടായി. കലാകാരന്‍മാര്‍ക്കും വിദഗ്ധ കൈത്തൊഴിലുകാര്‍ക്കും വലിയ ആത്മവിശ്വാസമാണ് ഗദ്ദിക നല്‍കുന്നത്.