സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ എന്നിവരുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കായി ജാഗ്രതയോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചും നിലവിലുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയും ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വീട്, ഭൂമി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലാണ് ഈ വുപ്പുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഈ വകുപ്പുകള്‍ അവരുടെ പദ്ധതി വിഹിതത്തിന്‍റെ ഏകദേശം 40 ശതമാനത്തോളം ചെലവഴിക്കുന്നത് വിദ്യാഭ്യാസ രംഗത്താണ്.  വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഈ ജനവിഭാഗങ്ങളുടെ സാമൂഹ്യമായ പുരോഗതി ഉറപ്പുവരുത്താന്‍ കഴിയൂ.