ഈ സര്‍ക്കാർ അധികാരത്തിൽ വന്നതുമുതൽ നാളിതുവരെ പരിവര്‍ത്തിത ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ 3691 ഗുണഭോക്താക്കള്‍ക്ക് 15.83 കോടി രൂപ വായ്പ വിതരണം ചെയ്തു.

ഈ കാലയളവില്‍ 391 ഗുണഭോക്താക്കള്‍ക്ക് 15.28 കോടി രൂപ ഭവന നിര്‍മ്മാണ വായ്പയും, 119 നിര്‍ദ്ധന യുവതികള്‍ക്ക് 1.74 കോടി  രൂപ വിവാഹ വായ്പയും 95 പേര്‍ക്ക് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തിഗത വായ്പയായി 1.59 കോടി രൂപയും അനുവദിക്കുകയുണ്ടായി. 2729 വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി  49.88 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി. തൃശൂരും, മലപ്പുറത്തും ഒരോ സര്‍വ്വീസ് സെന്‍റര്‍ ഈ വര്‍ഷം ആരംഭിക്കും.