പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയില്‍ 4,66,305 പ്രീമട്രിക് വിദ്യാര്‍ത്ഥികള്‍ക്കും 1,60,730 പോസ്റ്റ്മട്രിക് വിദ്യാര്‍ത്ഥികള്‍ക്കും ഏതാണ്ട് ഒന്നര ലക്ഷം വരുന്ന ഒഇസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്ത നിരക്കിലും വ്യാപ്തിയിലും വിദ്യാഭ്യാസ ആനുകൂല്യം നല്‍കിവരുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍  പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് നല്‍കുന്നുണ്ട്.

  1. പ്രീമട്രിക് തലത്തില്‍ – ലംപ്സം ഗ്രാന്‍റ്, പ്രൈമറി എഡ്യുക്കേഷന്‍ എയ്ഡ്, അപ്ഗ്രഡേഷന്‍ ഓഫ് മെറിറ്റ്, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പ്രീമട്രിക് സ്കോളര്‍ഷിപ്പ്, അയ്യന്‍കാളി ടാലന്‍റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്, ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കളുടെ ആനുകൂല്യം എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ റസിഡന്‍റ് ട്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തി.
  2. പോസ്റ്റ്മട്രിക് തലത്തില്‍ – ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ്, അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമുള്ള സ്കോളര്‍ഷിപ്പ്, പൊതുമത്സര പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം ഹോസ്റ്റല്‍ ചിലവുകള്‍ എന്നിവ അനുവദിക്കുന്നുണ്ട്. 2017-18 മുതല്‍ നീറ്റ് നടപ്പാക്കിയതിനാല്‍ സ്വാശ്രയ മേഖലയിലെ എന്‍ആര്‍ഐ സീറ്റുകളിലൊഴികെയുള്ള മുഴുവന്‍ സീറ്റുകളിലും പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം നല്‍കുന്നു.
  3. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെതസ്കോപ്പ്, എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രാരംഭ ചിലവുകള്‍ക്കുള്ള ധനസഹായം, മികച്ച വിജയം നേടുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം, മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം, പാരലല്‍ കോളേജ് പഠനത്തിന് ധനസഹായം, ബുക്ക് ബാങ്ക് സ്കീം എന്നിവ നടപ്പാക്കുന്നു. ബിടെക് തോറ്റ കുട്ടികള്‍ക്ക് ഡിഗ്രി പരീക്ഷ വീണ്ടും എഴുതാന്‍ റമഡിയല്‍ ട്യൂഷന്‍ പദ്ധതി ആരംഭിച്ചു.
  4. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിന് ധനസഹായം അനുവദിക്കുവാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖ ഉണ്ടാക്കി. ഇതുവരെ എട്ട് പേര്‍ക്കായി 66,55,153 രൂപ അനുവദിച്ചു.
  5. താമസ സ്ഥലത്തിനടുത്ത് സ്കൂളുകളില്ലാത്തവരും വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് 86 പ്രീമട്രിക് ഹോസ്റ്റലുകളും 18 പോസ്റ്റ്മട്രിക് ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ഐടിഐകളോട് ചേര്‍ന്ന് നാല്

ഹോസ്റ്റലുകള്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആരംഭിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 106 പ്രീമട്രിക് ഹോസ്റ്റലുകളും 4 പോസ്റ്റ്മട്രിക് ഹോസ്റ്റലുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക് 1500 രൂപ അനുവദിക്കും.  തിരുവനന്തപുരത്തെ തിരക്കും ജീവിത ചെലവിന്‍റെ വര്‍ദ്ധനവും പരിഗണിച്ച് 200 വിദ്യാര്‍ത്ഥികള്‍ക്ക് 4500 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

  1. മികച്ച വിദ്യാഭ്യാസം നല്‍കുന്ന 8 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളും പട്ടികജാതി വികസന വകുപ്പിന് കീഴിലുണ്ട്. 8 എം.ആര്‍.എസ്സുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിച്ചു. 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പട്ടികവര്‍ഗ്ഗ വര്‍ഗ്ഗ വികസന വകുപ്പിനും കീഴിലുണ്ട്.
  2. തൊഴില്‍ പരിശീലനം നല്‍കുന്ന 44 ഐടിഐകള്‍ എസ്.സി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഈ സര്‍ക്കാര്‍ വന്നശേഷം ഏര്‍പ്പെടുത്തി. രാജ്യാന്തര സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പരിശീലനം നല്‍കുന്ന ക്രസ്റ്റ്, പാലക്കാട് മെഡിക്കല്‍ കോളേജ്, സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്ന കഇടഋഠട, മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന നാല് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍,കമ്മ്യൂണിറ്റി കോളേജ് എന്നിവയും ഈ വകുപ്പിന്‍റെ പ്രധാന വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളാണ്. ഈ വര്‍ഷം മുതല്‍ പട്ടികജാതി വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് വടക്കഞ്ചേരിയിലും വയനാട്ടിലും പുതിയ സെന്‍ററുകള്‍ ആരംഭിക്കും.
  3. പഠനമുറി

വീടുകളില്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി 120 ച. അടി വിസ്തീര്‍ണമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ ആരംഭിച്ചു.  6615 പഠനമുറികള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി.  48 എണ്ണം പൂര്‍ത്തിയായി.  വള്‍ണറബിള്‍ ഗ്രൂപ്പില്‍പ്പെട്ടവരുടെ എല്ലാ വീടുകളോടും ചേര്‍ന്ന് പഠനമുറി നിര്‍മ്മിച്ചു നല്‍കും.

സാമൂഹ്യ പഠനമുറി

ആദിവാസി മേഖലയില്‍ 100 പഠനമുറികള്‍ അനുവദിച്ചു. 67 എണ്ണം ഇതുവരെ പൂര്‍ത്തിയായി. ഈ വര്‍ഷം 500 പഠനമുറികള്‍ കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി 5 ലക്ഷം രൂപ വരെ ഒരു പഠമുറിക്കായി അനുവദിക്കും. പഠനമുറികളില്‍ സ്ഥിരം ട്യൂഷനുള്ള അദ്ധ്യാപകരും, നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും മറ്റു പഠന ഉപകരണങ്ങളും ഉണ്ടായിരിക്കും.

ഗോത്രബന്ധു

പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കാരണം പ്രാഥമിക തലത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കാണ്.  അവരുടെ മാതൃഭാഷയില്‍ പഠനം ലഭിക്കാത്തതാണ് ഇതിന് കാരണം.  ഇതിന് പരിഹാരമായി ഗോത്രഭാഷ അറിയുന്ന അദ്ധ്യാപക പരിശീലനം നേടിയ 241 പേരെ മെന്‍റര്‍ ടീച്ചര്‍മാരായി വയനാട്ടില്‍ നിയമിച്ചു. അട്ടപ്പാടിയിലും ഈ പദ്ധതി നടപ്പിലാക്കും.

  1. ഗോത്രസാരഥി

വിദൂര സ്ഥലങ്ങളില്‍ നിന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലേക്ക് എത്തിച്ചേരുവാന്‍ ഗോത്രസാരഥി എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു.

  1. വാത്സല്യനിധിയും ഗോത്രവാത്സല്യനിധിയും

2017 ഏപ്രില്‍ 1 മുതല്‍ ജനിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട നിര്‍ധനരായ  പെണ്‍കുട്ടികളുടെ  സുരക്ഷയ്ക്കും  ക്ഷേമത്തിനുമുള്ള  ഒരു  സവി

ശേഷ ഇന്‍ഷുറന്‍സ് പാക്കേജായ വാത്സല്യനിധിയും ഗോത്രവാത്സല്യനിധിയും  ഈ സര്‍ക്കാരിന്‍റെ മഹത്തായ ഒരു ഉദ്യമമാണ്. 1,38,000 രൂപയാണ്  ഒരു കുട്ടിയുടെ പേരില്‍ 4 ഗഡുക്കളായി സര്‍ക്കാര്‍ പ്രീമിയം അടയ്ക്കുന്നത്. രക്ഷിതാക്കള്‍ക്കും സഹോദരനും കൂടി ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. 3 ലക്ഷം രൂപയാണ് കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്ച്യൂരിറ്റി ബെനിഫിറ്റായി ലഭിക്കുക.