നവോത്ഥാന സമുച്ചയം

14 ജില്ലകളിലും നവോത്ഥാന നായകരുടെ സ്മാരകമെന്ന നിലയില്‍ സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയങ്ങള്‍ നവോത്ഥാന സ്മരണ പുതുക്കാനുള്ള സര്‍ക്കാരിന്‍റെ  പരിശ്രമമാണ്. 40 കോടി രൂപ ചിലവില്‍ കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാട്ടരങ്ങ് – സാംസ്കാരിക ഇടനാഴി

കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും സൗകര്യപ്രദമായ പാതയോരങ്ങള്‍ കണ്ടെത്തി സാംസ്കാരിക ഇടനാഴികളായി വികസിപ്പിക്കുന്ന നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കും.

സന്തോഷഭവനം

ദുരിതം അനുഭവിക്കുന്ന, കലാ-സാഹിത്യ പ്രവര്‍ത്തകരെ വാര്‍ദ്ധക്യത്തില്‍ പാര്‍പ്പിക്കുന്നതിനായി ‘സന്തോഷഭവനം’ (ജഹലമൗൃലെ ഒീാല) എന്ന പേരില്‍ ഒരു വയോമന്ദിരം സ്ഥാപിക്കും.

വിവേകാനന്ദ സ്പര്‍ശം

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്‍റെ നൂറ്റിയിരുപത്തഞ്ചാം വാര്‍ഷികം ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പേരില്‍ വിവിധ കലാസാംസ്കാരിക പരിപാടികളുടെ  അകമ്പടിയോടെ പതിനാല് ജില്ലകളിലും വിപുലമായി ആചരിച്ചു. കേരളത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള കലാസാഹിത്യ പ്രസ്ഥാനങ്ങളും വായനശാലകളും ‘വിവേകാനന്ദസ്പര്‍ശം’ ഏറ്റെടുത്തു.

മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷി ദിനം

മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷി ദിനം ڇരക്തസാക്ഷ്യംڈ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കും. മഹാത്മാഗാന്ധി കേരളത്തില്‍ സന്ദര്‍ശനം നടത്തിയ 77 സ്ഥലങ്ങളിലും വികസന ബ്ലോക്കുകള്‍, ഗ്രാമപഞ്ചായത്തുകള്‍, യൂനിവേഴ്സിറ്റികള്‍, കോളേജുകള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചും വ്യത്യസ്തപരിപാടികളോടെ വിപുലമായി ആചരിക്കും.

യുവകലാകാരډാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് യുവകലാകാരډാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്. അംഗീകൃത കലാ സ്ഥാപനങ്ങളില്‍ നിന്നും  ബിരുദം നേടിയ  ആയിരം യുവതീ യുവാക്കള്‍ക്ക് പ്രതിമാസം പതിനായിരം രൂപ വീതം പ്രതിഫലം നല്‍കും.

സ്ഥിരം നാടക വേദി

ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥിരം നാടക വേദിക്ക് സംഗീത നാടക അക്കാദമിയില്‍ സ്ഥലം കണ്ടെത്തി. പ്രവൃത്തി പെട്ടെന്ന് തന്നെ തുടങ്ങും.

 

കേരള സാംസ്കാരിക പൈതൃകോത്സവം

കേരളത്തിന്‍റെ സാംസ്കാരിക ചരിത്രവും കലാമാതൃകകളും സവിശേഷതകളും ഇതര സംസ്ഥാനങ്ങളില്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവുമായി പുരാരേഖാ, പുരാവസ്തു വകുപ്പുമായി ചേര്‍ന്ന് തെലുങ്കാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കേരള പൈതൃകോത്സവം സംഘടിപ്പിച്ചു. വരും വര്‍ഷം കര്‍ണ്ണാടക, പശ്ചിമബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൈതൃകോത്സവം സംഘടിപ്പിക്കുന്നതാണ്.

ചലച്ചിത്ര മേഖലയില്‍ സമഗ്ര നിയമ നിര്‍മ്മാണം, ജസ്റ്റിസ് ഹേമ കമ്മിറ്റി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിക്കുകയും ടേംസ് ഓഫ് റഫറന്‍സ് തീരുമാനിക്കുകയും ചെയ്തു.

ചലച്ചിത്രമേഖലയിലെ സമഗ്രനിയമനിര്‍മ്മാണത്തിനായി നടപടി സ്വീകരിച്ചു വരുന്നു.

പെന്‍ഷന്‍/പുരസ്കാര തുകകള്‍ വര്‍ദ്ധിപ്പിച്ചു

ഒന്നര ലക്ഷം രൂപയുണ്ടായിരുന്ന എഴുത്തച്ഛന്‍ പുരസ്കാരം അഞ്ചു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കു നല്കുന്ന ജെ.സി.ഡാനിയേല്‍ പുരസ്കാരം 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തി വെച്ച തിയറ്റര്‍ രംഗത്തെ അന്താരാഷ്ട്രപ്രതിഭകള്‍ക്ക് നല്‍കാറുള്ള അമ്മന്നൂര്‍ പുരസ്കാരം പുന:സ്ഥാപിച്ചു. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് നല്കിയിരുന്ന പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് രണ്ടായിരവും പിന്നീട് മൂവായിരവുമായി വര്‍ദ്ധിപ്പിച്ചു. കലാകാരډാര്‍ക്കുള്ള 750 രൂപ പെന്‍ഷന്‍ 1500 രൂപയാക്കി. അടിയന്തര ചികിത്സാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് പരമാവധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സിനിമാ തിയറ്റര്‍, ഫിലിം സിറ്റി, സ്ഥിരം ഫിലിം ഫെസ്റ്റിവെല്‍ വേദി

കിഫ്ബി വഴി ഗ്രാമങ്ങളില്‍ കെ.എസ്.എഫ്.ഡി.സിയുടെ 100 തിയറ്ററുകളും അതിന് പുറമെ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ തിയറ്ററുകളും നിര്‍മ്മിക്കും. 20 തിയറ്ററുകള്‍ പണി കഴിപ്പിക്കാനുള്ള പദ്ധതിയുടെ ഉജഞ തയ്യാറാക്കുന്ന  ജോലി അന്തിമഘട്ടത്തിലാണ്.

കിഫ്ബി ഫണ്ടുപയോഗിച്ച് 100 കോടി രൂപ ചെലവില്‍ ഫിലിം ഫെസ്റ്റിവല്‍ സ്ഥിരം വേദിയും 150 കോടി രൂപ ചെലവില്‍ ചിത്രാഞ്ജലിയില്‍ ഫിലിം സിറ്റിയും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

സാംസ്കാരിക ഉന്നതസമിതി

സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനും സാംസ്കാരിക നയം രൂപീകരിക്കുവാനും അത് നടപ്പിലാക്കുവാനുമായി സാംസ്കാരിക ഉന്നതസമിതി (അുലഃ ഇീൗിരശഹ ളീൃ ഈഹൗൃലേ) രൂപീകരിച്ചു. സാംസ്കാരിക രംഗത്തെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുവാനും മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും പ്രസ്തുത  കൗണ്‍സിലിനു സാധിക്കും.

ഇന്‍റര്‍നാഷണൽ ഫിലിം സ്റ്റഡി റിസേര്‍ച്ച് സെന്‍റർ ആന്‍റ് ഡിജിറ്റല്‍ ആര്‍ക്കൈവ്സ്

മൂന്നു കോടി രൂപയോളം ചെലവുവരുന്ന ഇന്‍റര്‍നാഷണല്‍ ഫിലിം സ്റ്റഡി റിസേര്‍ച്ച് സെന്‍റര്‍ ആന്‍റ് ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്‍റെ നിര്‍മ്മാണം കിന്‍ഫ്രയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.