സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞച്ചനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാഗ്യ ഭാസുരദേവി രചിച്ച ‘പി കെ കുഞ്ഞച്ചന്‍ : ഭാസുര ഓര്‍മ്മകള്‍’ എന്ന പുസ്തകം ജൂണ്‍ 14 രാവിലെ 10 ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വി എസ് അച്ച്യുതാനന്ദന്‍ പുസ്തകം ഏറ്റുവാങ്ങും. ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പുസ്തക പ്രകാശന ചടങ്ങ് വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അദ്ധ്യക്ഷനായി. എന്‍ രതീന്ദ്രന്‍, ബി പി മുരളി, ശശാങ്കന്‍, വണ്ടിത്തടം മധു, സുരേഷ്, വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു. ചിന്ത ജനറല്‍ മാനേജര്‍ ശിവകുമാര്‍ സ്വാഗതം പറഞ്ഞു. എം വിജയകുമാര്‍, വി ശിവന്‍കുട്ടി, ടി എന്‍ സീമ, കോലിക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായി 201 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികള്‍ : ആനാവൂര്‍ നാഗപ്പന്‍ (ചെയര്‍മാന്‍), വിനോദ് വൈശാഖി (ജനറല്‍ കണ്‍വീനര്‍).