അടപ്പാടിയിലെ ആദിവാസി അമ്മമാര്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ വിപണിയിലെത്തി. ഈ സീസണിലെ ഔദ്യോഗിക വിപണനോദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സെക്രട്ടേറിയറ്റിലെ ചേംബറില്‍ നിര്‍വഹിച്ചു. 2015 ലാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്.