കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്ക്കാര സമര്‍പ്പണവും ഉദ്ഘാടനവും ജൂലൈ 14 രാവിലെ 10.30 ന് തൃശൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ സാംസ്ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ നിര്‍വഹിക്കും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ എന്നിവര്‍ ആശംസ നേരും. കെ എം രാഘവന്‍ നമ്പ്യാര്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഗോപിനാഥ് മുതുകാട് എന്നീ പുരസ്ക്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും നിര്‍വാഹക സമിതി അംഗം അഡ്വ. വി ഡി പ്രേംപ്രസാദ് നന്ദിയും പറയും. 2017 ലെ സംസ്ഥാന ഫെല്ലോഷിപ്പ് ഉള്‍പ്പെടെയുളള പുരസ്ക്കാരങ്ങളും 2018 ലെ അന്താരാഷ്ട്ര നാടകോത്സവ മാധ്യമ പുരസ്ക്കാരങ്ങളും സാംസ്കാരിക മന്ത്രി വിതരണം ചെയ്യും. വൈകീട്ട് 5.30 ന് അമേച്വര്‍ ലഘു നാടക മത്സരം, പ്രവാസി അമേച്വര്‍ നാടക മത്സരം എന്നിവയില്‍ സമ്മാനര്‍ഹരായവര്‍ക്കുളള പുരസ്ക്കാരം കല്‍പിത സര്‍വലകാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ വിതരണം ചെയ്യും. ജൂലൈ 13 വൈകീട്ട് 6 ന് ഡോ. നര്‍മ്മദയുടെ വയലിന്‍ കച്ചേരിയും ജൂലൈ 14 വൈകീട്ട് 6.30 ന് കോഴിക്കോട് നാടകഗ്രാമത്തിന്‍റെ ജ്ജ് നല്ലൊരു മനസ്നാകാന്‍ നോക്ക് എന്ന നാടകവും അരങ്ങേറും.

Please follow and like us:
0