പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സാഹിത്യ ശില്‍പശാല (റാന്തല്‍ 2018) 14 മുതല്‍ 16 വരെ പീച്ചി  കേരള ഫോറസ്റ്റ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 14 – ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. എം. എന്‍ കാരശ്ശേരി, ഖദീജ മുംതാസ്, സി. പി. അബൂബേക്കര്‍, ഡോ. കവിത ബാലകൃഷ്ണന്‍, ടി. ഡി. രാമകൃഷ്ണന്‍, മലര്‍വതി, എം. ആര്‍. രേണുകുമാര്‍, മ്യൂസ് മേരി, ഇ. പി. രാജഗോപാലന്‍, ഡോ. മിനി പ്രസാദ്, ഡോ. പ്രഭാകരന്‍ പഴശ്ശി, സി. ജെ. കുട്ടപ്പന്‍, കെ. പി. എ. സി. ലളിത, അശോകന്‍ ചരുവില്‍, വി. കെ. ആദര്‍ശ്, സജീവ് പാഴൂര്‍, റഫീഖ് അഹമ്മദ്, ഡോ. എന്‍. പി. ചന്ദ്രശേഖരന്‍, ബാബു. കെ. പന്മന, രാജേഷ് ചിറപ്പാട്,  പ്രൊഫ. ജോര്‍ജ് എസ്. പോള്‍, മനോജ്. കെ. പുതിയവിള, രാജേഷ്. കെ. എരുമേലി, വിജില ചിറപ്പാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. കുരീപ്പുഴ ശ്രീകുമാര്‍, വിനോദ് വൈശാഖി, പവിത്രന്‍ തീക്കുനി, അജിത ടി. ജി., വിജയരാജ മല്ലിക, സി. എസ്. രാജേഷ്, ഡി. യേശുദാസ് എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുക്കും.

Please follow and like us:
0