ദളിത് വിമോചനത്തിന് സാമൂഹിക വ്യവസ്ഥ മാറണം: മന്ത്രി എ.കെ. ബാലന്
ദളിത് വിമോചനം സാധ്യമാകണമെങ്കില്‍ നിലവിലുള്ള സാമൂഹികവ്യവസ്ഥ മാറണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ്മന്ത്രി എ.കെ.ബാലന്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന 'റാന്തല്‍' സംസ്ഥാന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യ നേടിയതുകൊണ്ടുമാത്രം ജാതിവിമോചനം സാധ്യമാകുമെത് മിഥ്യയാണ്. വ്യവസ്ഥ അടിമുടി മാറണം. ഇതിനുള്ള