സാംസ്‌കാരിക പൊതുബോധത്തിന്റെ നല്ല തലങ്ങള്‍ മാറിയെന്നും  എന്നാല്‍  സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന്  കലാകാരന്മാര്‍ മനസ്സിലാക്കണമെന്നും  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കേരള സംഗീതനാടക അക്കാദമിയുടെ 2017 ലെ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി. സാംസ്‌കാരിക ചരിത്രത്തില്‍ ഉണ്ടായിരുവര്‍ പലരും തിരസ്‌കരിക്കപ്പെട്ടു  പോയിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരേണ്ടത് സാംസ്‌കാരിക ഉന്നമനത്തിലൂടെയാണ്. സാംസ്‌കാരിക വേദികളെ ചെറുത്തുനില്‍പ്പിന്റെ വേദികളാക്കുകയാണ് വേണ്ടത്. ഇതിനായി ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും  മന്ത്രി പറഞ്ഞു. അവശകലാകാരന്മാര്‍ക്ക് ചികിത്സാചെലവായി ഒരു ലക്ഷം രൂപ നല്‍കും. കഴക്കൂട്ടത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മ്മിക്കു ഫിലിം റിസര്‍ച്ച് സെന്ററിന് നടന്‍ സത്യന്റെ പേരു നല്‍കും. സാംസ്‌കാരിക വകുപ്പ് 1000 കലാകാരന്മാര്‍ക്ക് മാസത്തില്‍ 10,000 രൂപ വീതം നല്‍കുമെും മന്ത്രി കൂ’ിച്ചേര്‍ത്തു. കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ രൂപപ്പെടുത്തും.14 ജില്ലകളില്‍ 50 കോടി രൂപ ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുതിന്റെ പ്രവര്‍ത്തനങ്ങല്‍ പുരോഗതിയിലാണെും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ മുതല്‍ ഒരു വര്‍ഷം കേരളത്തില്‍ ഗാന്ധി രക്തസാക്ഷിദിനത്തിന്റെ 70 -ാം വാര്‍ഷികം സാംസ്‌കാരിക വകുപ്പ് വൈവിധ്യമാര്‍ പരിപാടികളോടെ ആചരിക്കും. ഗ്രാമീണ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായി നാ’രങ്ങ്, നാടന്‍ കാലാ പ്രദര്‍ശനം, കലയുല്‍പ്പങ്ങളുടെ വിപണനം, കലാഭവനം, സാംസ്‌കാരിക കൗസില്‍ എിവ ആരംഭിക്കുമെും മന്ത്രി പറഞ്ഞു. യോഗത്തില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സ കെ.പി.എ.സി. ലളിത അധ്യക്ഷത വഹിച്ചു. കെ.എം. രാഘവന്‍ നമ്പ്യാര്‍ (നാടകം), പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് (സംഗീതം), ഗോപിനാഥ് മുതുകാട് (മാജിക്) എിവര്‍ക്ക് എിവര്‍ക്ക് 2017 ലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് മന്ത്രി സമ്മാനിച്ചു. നാടകം, ഉപകരണ സംഗീതം, കര്‍ണാടക സംഗീതം, ലളിത സംഗീതം, കഥാപ്രസംഗം, മോഹിനിയാ’ം, കഥകളി, ഓ’ന്‍തുള്ളല്‍, കൂടിയാ’ം, ചെണ്ട, മദ്ദളം, തിമില, ചവി’ുനാടകം എീ മേഖലകളില്‍ നി് മികവു തെളിയിച്ച 33 കലാകാരന്‍മാരെ മന്ത്രി അവാര്‍ഡും ഗുരുപൂജയും നല്‍കി ആദരിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തില്‍ അച്ചടി- മാധ്യമ പുരസ്‌കാരം നേടിയ സക്കീര്‍ ഹുസൈന്‍ (മാധ്യമം), കെ.ഗിരീഷ് (ദേശാഭിമാനി), ഉണ്ണികോ’യ്ക്കല്‍ (മലയാള മനോരമ), പി.കെ. അഫ്‌സല്‍ (തേജസ്), മുകേഷ് ലാല്‍ , പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്) എിവര്‍ക്കും മന്ത്രി അവാര്‍ഡുകള്‍ നല്‍കി. യോഗത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥിയായിരുു. സംഗീത നാടക അക്കാദമിസെക്ര’റി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം അഡ്വ. വി.ഡി. പ്രേം പ്രസാദ് നന്ദിയും പറഞ്ഞു.