അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ജൂലൈ 28 ന് രാവിലെ 11 ന് അട്ടപ്പാടി, അഗളി എ.വി.ഐ.പി ഓഡിറ്റോറിയത്തില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എ സ്. സുനില്‍കുമാര്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.ബി.രാജേഷ് എം.പി കര്‍ഷക ഡയറക്ടറി പ്രകാശനം ചെയ്യും. പി.കെ.ബിജു എം.പി ഭൗമ സൂചിക ആട്ടുകൊമ്പ് അവര/ അട്ടപ്പാടി തുവര പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി ധാന്യസംഭരണികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഊരുകളുടെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഫാം ഡയറി വിതരണോദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍ നിര്‍വഹിക്കും. ഉച്ചക്ക് 2.30 ന് ദൊഡുഗട്ടി ഊര് സന്ദര്‍ശിക്കും.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി. പുകഴേന്തി, കൃഷി വകുപ്പ് ഡയറക്ടര്‍ ജെ.ജസ്റ്റിന്‍ മോഹന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഇന്ദിരാദേവി, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ജിജു പി. അലക്സ്, അഗളി,പുതൂര്‍ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിന രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസഥര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.