പ്രമുഖ ചലച്ചിത്രകാരന്‍ പ്രൊഫ. ജോണ്‍ ശങ്കരമംഗലത്തിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ്ട മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍, ചലച്ചിത്ര അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളാണ് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തരായ പല ചലച്ചിത്ര പ്രതിഭകളും. നിരവധി സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹം പല അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളിലും ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാരംഗത്തെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്‍റെ വേര്‍പാട് ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. – അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.