Loading

Archive

Day: August 29, 2018

2 posts

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക നിയമസംസ്കാരിക പാർലമെൻറി കാര്യ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും ബഹുമാനപ്പെട്ട മന്ത്രി നേരത്തെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നതാണ് അതുകൂടാതെ പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുവാനായി ആയിരം കിലോ അരിയും ബഹുമാനപ്പെട്ട മന്ത്രി നൽകിയിരുന്നു

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

*അയ്യന്‍കാളിജയന്തി ആചരിച്ചു ഔപചാരികവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ദളിത് ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ശില്‍പിയും സംഘാടകനും അയ്യന്‍കാളിയായിരുന്നു. വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, നേരില്‍ കണ്ടാല്‍പോലും തീണ്ടലുണ്ടായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, സ്ത്രീകള്‍ക്ക്