എം എന്‍ പാലൂരിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ആധുനിക മലയാള കവിതാശാഖയുടെ പ്രയോക്താക്കളില്‍ പ്രമുഖനായിരുന്നു പാലൂര്‍. നാഗരിക ജീവിതത്തിന്‍റെ വിഹ്വലതകള്‍ തന്‍റെ കവിതകളില്‍ ആവാഹിച്ച പാലൂര്‍ ആധുനികതയുടെ വ്യത്യസ്ത മുഖമാണ് കാഴ്ചവെച്ചത്. അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.