കേരള കലാമണ്ഡലം വാര്‍ഷികം വളളത്തോള്‍ ജയന്തി മുകുന്ദരാജ അനുസ്മരണം എന്നിവ നവംബര്‍ 8, 9 തീയതികളില്‍ നടക്കും. നവംബര്‍ 8 വൈകീട്ട് 4 ന് മുകുന്ദരാജ അനുസ്മരണ സമ്മേളനവും ഭോജനശാലയും കളരികളും സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. യു ആര്‍ പ്രദീപ് എം എല്‍ എ മുഖ്യാതിഥിയാവും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വളളത്തോള്‍ മുകുന്ദരാജ അനുസ്മരണ പ്രഭാഷണം നടത്തും. എം പി എസ് നമ്പൂതിരി കളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് അനുസ്മരണം നടത്തും. കളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്‍റെ ഛായചിത്ര അനാഛാദനം, വിദ്യാര്‍ത്ഥികള്‍ക്കുളള എന്‍ഡോവ്മെന്‍റുകളുടെ വിതരണം എന്നിവ യു ആര്‍ പ്രദീപ് എം എല്‍ എ നിര്‍വഹിക്കും. വളളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പത്മജ, സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു, ഭരണസമിതിയംഗങ്ങള്‍ വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡവലപ്പ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍-ഇന്‍ചാര്‍ജ്ജ് എസ് ഗോപകുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് വൈകീട്ട് മാര്‍ഗ്ഗി സജീവ് നാരായണ ചാക്യരുടെ ചാക്യാര്‍കുത്ത്, കുമാരി സ്നേഹ ശ്രീകുമാര്‍ അവതരിപ്പിക്കുന്ന തുളളല്‍, ഡോ. രചിത രവിയുടെ മോഹിനിയാട്ടം എന്നിവ അരങ്ങേറും.
നവംബര്‍ 9 ന് വളളത്തോള്‍ സമാധിയിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കുത്തമ്പലത്തില്‍ ഡോ. സി രാജേന്ദ്രന്‍ വളളത്തോള്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് വളളത്തോളിനെക്കുറിച്ചുളള ഡോക്യൂമെന്‍ററി പ്രദര്‍ശിപ്പിക്കും. ശേഷം കാവ്യാര്‍ച്ചന നടക്കും. ആലങ്കോട് ലീലാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് പഞ്ചവാദ്യം അവതരിപ്പിക്കും. വൈകീട്ട് 5 ന് ചേരുന്ന വാര്‍ഷിക സമ്മേളനവും ഫെല്ലോഷിപ്പ് അവാര്‍ഡ് സമര്‍പ്പണവും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എം പി മുഖ്യപ്രഭാഷണം നടത്തും. യു ആര്‍ പ്രദീപ് എം എല്‍ എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം ആര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു സ്വാഗതവും അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എന്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറയും. തുടര്‍ന്ന് സംഗീത കച്ചേരി, മോഹിനിയാട്ടം, കഥകളി എന്നിവ അരങ്ങേറും.