കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചക്കിലിയന്‍ സമുദായം എസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലയിലെ കുടുംബങ്ങള്‍ക്ക് 1950 ന് മുന്‍പ് കുടിയേറി പാര്‍ത്തവരാണെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ പട്ടികജാതി എന്ന നിലയില്‍ ജാതിസര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട്