വരുമാനദായകന്‍ മരണപ്പെടുന്ന പട്ടികജാതി കുടുംബത്തിന്റെ ധനസഹായം വര്‍ദ്ധിപ്പിച്ചു
പട്ടികജാതി കുടുംബങ്ങളിലെ വരുമാനദായകന്‍ മരണപ്പെട്ടാല്‍ പട്ടികജാതി വികസന വകുപ്പ് നല്കുന്ന ധനസഹായം രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവിലെ ആനുകൂല്യം 50,000 രൂപയാണ്. പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാല്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ചുമാണ് ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ലക്ഷം രൂപ വരെ