വടക്കന്‍ കേരളത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകനായിരുന്ന വെള്ളൂര്‍ പി. രാഘവന്‍റെ സ്മരണയ്ക്കായി സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.  18,60,000/- രൂപയാണ് അനുവദിച്ചത്. കോടഞ്ചേരി കൈരളി സാംസ്കാരികവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മ്മിക്കു ന്നത്.  മലബാറിലെ നാടകരംഗത്തെ പ്രമുഖനായിരുന്ന വെള്ളൂര്‍ പി. രാഘവന് സമുചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് ട്രസ്റ്റ് അപേക്ഷ നല്‍കിയിരുന്നു.  ആയത് പരിഗണിച്ചാണ് സഹായം അനുവദിച്ചത്.

സ്മാരക നിര്‍മ്മാണത്തിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം സാക്ഷ്യ പ്പെടുത്തിയ ബില്‍ഡിംഗ് പ്ലാനും, പെര്‍മിറ്റും ട്രസ്റ്റ് സെക്രട്ടറി സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കുന്ന മുറയ്ക്ക് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Please follow and like us:
0