തളരാത്ത പോരാട്ടവീര്യവുമായി  ജീവിച്ച സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാട് ഞെട്ടലോടെയാണ് കേട്ടതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.  ക്യാമ്പസ്സുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബ്രിട്ടോ കെ.എസ്.യുക്കാരുടെ കുത്തേറ്റ് അരയ്ക്കുതാഴെ  തളര്‍ന്നിട്ടും  തളരാത്ത പോരാട്ട വീറോടെ പൊതുരംഗത്ത് നിലകൊണ്ടു. ബ്രിട്ടോയുടെ ജീവിതം പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്കെല്ലാം ആവേശമായിരുന്നു. എതിരാളികള്‍ക്ക് ബ്രിട്ടോയുടെ ശരീരം മാത്രമേ തളര്‍ത്താനായുള്ളൂ മനസ്സ് ഏതൊരു കമ്മ്യൂണിസ്റ്റു കാരനേയും പോലെ ഊര്‍ജ്ജസ്വലമായിരുന്നു. പ്രഭാഷകനായും എഴുത്തുകാര നായും രാഷ്ട്രീയ പ്രവര്‍ത്തകനായും എം.എല്‍.എ ആയും അദ്ദേഹം കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നു. വിദ്യാഭ്യാസകാലം മുതല്‍ മികച്ച വായന ക്കാരനും എഴുത്തുകാരനുമായിരുന്ന ബ്രിട്ടോ അബുദാബി ശക്തിഅവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള പാട്യം അവാര്‍ഡും നേടി. വീല്‍ചെയറില്‍ ജീവിക്കുമ്പോഴും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും മികച്ച സംഭാവന നല്‍കാന്‍ ബ്രിട്ടോയ്ക്ക് കഴിഞ്ഞു.