ഈ ഗവര്‍ന്മെന്റിന്റെ കാലത്തുതന്നെ കേരളത്തിലെ ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും സ്വന്തമായി ഭൂമിയും ,ആറ് ലക്ഷം രൂപ ചിലവില്‍ വീടും നിര്‍മിച്ചു നല്‍കുമെന്നു പട്ടികജാതി -പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു . അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ അടിച്ചില്‍തൊട്ടി പട്ടിക വര്‍ഗ സങ്കേതത്തിലേക്കുള്ള റോഡിന്റെ നിര്‍മാനോദഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസികളെ അവരുടെ പാരമ്പര്യ തൊഴിലുകളിലേക്കു ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും ഇതിലൂടെ അവര്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കുന്നതിനും ഈ ഗവോണ്‍മെന്റ് പ്രതിജ്ഞ ബദ്ധമാണെന്നും മന്ത്രി പറഞ്ഞു .
ചാലക്കുടി മലക്കപ്പാറ റോഡില്‍ നിന്നും ഏകദേശം 4 .5 കിലോമീറ്ററെ ദൂരത്തില്‍ വനത്തിനുള്ളിലാണ് അടിച്ചില്‍തൊട്ടി ആദിവാസി സങ്കേതം സ്ഥിതിചെയ്യുന്നത് .ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അടിച്ചില്‍തൊട്ടി കോളനിയിലേക്കുള്ള റോഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നതു . പട്ടിക വര്‍ഗ വികസനവകുപ്പു അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 1 0 .4 0 കോടി ഉപയോഗിച്ചുള്ള പ്രവര്‍ത്തികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് നടന്നത് .ചാലക്കുടി mp ഇന്നീസെന്റിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 35 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച അടിച്ചില്‍തൊട്ടി റോഡിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു . സര്ഗഹോത്സവത്തില്‍ കലാതിലകം നേടിയ പട്ടികവര്‍ഗ്ഗ പെണ്‍കുട്ടി സുജാതയെ മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു .അടിച്ചില്‍തൊട്ടി ഊരുമൂപ്പന്‍ പെരുമാള്‍ മന്ത്രിയെ പൊന്നാടയണിയിച്ചു
ബി ഡി ദേവസ്സി M L A അധ്യക്ഷത വഹിച്ച ചടങ്ങില്‍ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് സ്വാഗതവും ജില്ലാ ട്രൈബല്‍ ടെവേലോപ്‌മെന്റ്‌റ് ഓഫീസര്‍ E R സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു .
വാഴച്ചാല്‍ D f O -SV വിനോദ് , പെരുമാള്‍ -ഊരുമൂപ്പന്‍ , ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് വിജു വാഴക്കാല , സൂപ്രേന്റിങ് എഞ്ചിനീയര്‍ ബിന്ദു K T , പട്ടിക വികസ വവകുപ്പു ഡയറക്റ്റര്‍ P പുകഴേന്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .