സംസ്ഥാനത്തു നിലവില്‍ ഉള്ള 82  ഓളം വരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി  മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുന്നതിനാണു ഈ ഗവണ്മെന്റ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ നിയമ, സാംസ്‌കാരിക പാര്‍ലിമെന്ററി കാര്യ വകുപ്പ്  വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കൊടകര കുഭാരകോളനിയില്‍ 1 കോടി രൂപചെലവഴിച്ച് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ  സംസ്ഥാനതല ഉദ്ഘടാനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പെന്‍ഷനുകളും മറ്റു സഹായങ്ങളും കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശനമല്ല പട്ടിക വിഭാഗവും കുംഭാര സമുദായമ പോലുള്ള പിന്നോക്ക വിഭാഗത്തില്‍ പെടുന്ന  ജനങ്ങള്‍ അനുഭവിക്കുന്നതെന്നും, ഭൂമിയുടെ കൈവശാവകാശം കുറവായ ഈ വിഭാഗത്തിന് വേണ്ടി കൂടുതല്‍ മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് നല്ല ജീവിത നിലവാരത്തില്‍ എത്താന്‍  സാധിക്കൂ എന്നും മന്ത്രി  പറഞ്ഞു. വിദേശത്തുനിന്നു ജോലി ഉപേക്ഷിച്ചു വരുന്ന പിന്നോക്കവിഭാഗത്തില്‍ പെട്ടവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ടി ധനസഹായം നല്‍കുന്ന – റിട്ടേണ്‍ പദ്ധതി – പട്ടിക വിഭാഗങ്ങളില്‍നിന്നും  മത പരിവര്‍ത്തനം ചെയ്ത പരിവര്‍ത്തിത അവശ ക്രൈസ്തവരെ സഹായിക്കുന്നതിന് വേണ്ടി പരിവര്‍ത്തിത ക്രൈസ്തവ കോര്പറേഷന് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ എന്നിവ പിന്നോക്ക വിഭാഗത്തെ  സഹായിക്കുന്നതിനായി ഈ ഗവണ്മെന്റ് നടപ്പിലാക്കുന്ന മികച്ച പദ്ധതികള്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിന്നോക്ക വിഭാഗ വികസനകോര്‍പ്പറേഷന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും വകുപ്പ് പ്രസിദ്ധീകരിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി  നിര്‍വ്വഹിച്ചു.ബി ഡി ദേവസ്സി എം ല്‍ എ അധ്യക്ഷനായി. .പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടര്‍ എ സ് ശാരദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്മാന് കെ എന്‍ കുട്ടമണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തു . കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍   പ്രസാദന്‍ സ്വാഗതവും, പഞ്ചായത് സെക്രട്ടറി ജി സബിത നന്ദിയും പറഞ്ഞു.