ജില്ലയില്‍ ഇന്ന് (ജനുവരി അഞ്ച്) നടക്കുന്ന പട്ടയമേള റവന്യൂ- ഭവനനിര്‍മാണ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക- പാര്‍ലമെന്‍റികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന മേളയില്‍ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

മേളയില്‍ 3253 പട്ടയങ്ങളാണ് വിതരണം ചെയ്യുക. മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്കുകളിലായി താമസിക്കുന്ന 931 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മേളയില്‍ പട്ടയം നല്‍കും. 682.54 ഹെക്ടറാണ് പട്ടയം നല്‍കുന്ന ആകെ ഭൂമിയുടെ വിസ്തൃതി. 1964ലെ പട്ടയം അസൈന്‍മെന്‍റ് 60, വനാവകാശ രേഖ 200, ലക്ഷംവീട് കോളനി 120, ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം 1898, മിച്ചഭൂമി 28, മിച്ചഭൂമി(ഓഫര്‍)16 എന്നിങ്ങനെ 3253 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുക. പത്ത് കൗണ്ടറുകള്‍ പട്ടയവിതരണത്തിനായി സജ്ജീകരിക്കും.

എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.ബാബു, വി.ടി.ബല്‍റാം, മുഹമ്മദ് മുഹ്സിന്‍, പി.കെ.ശശി, പി.ഉണ്ണി, കെ.വി.വിജയദാസ്, കെ.ഡി.പ്രസേനന്‍, എന്‍.ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരി,  പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം.ടി.വിജയന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും