ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികവും 70-ാം രക്തസാക്ഷി വാര്‍ഷികാചരണവുമായി ബന്ധപ്പെട്ട് ജനുവരി 10 മുതല്‍ 15 വരെ അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം പരിപാടി നടത്തും. സാംസ്കാരിക വകുപ്പ് വിവിധ വകുപ്പുകളുടെയും അക്കാദമികളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ലോഗോ ഇന്ന്  (ജനുവരി അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എകെ ബാലന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ പ്രകാശനം ചെയ്യും