ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ച വയനാട് പൊഴുതന അമ്പലകൊല്ലി കോളനിയിലെ ശ്രീധന്യസുരേഷിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ അഭിനന്ദിച്ചു. ശ്രീധന്യയെ ഫോണില്‍ വിളിച്ച് മന്ത്രി അഭിനന്ദനമറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നേടിയ ഈ വിജയത്തില്‍ സംസ്ഥാന സര്‍ക്കാരിനും അഭിമാനി ക്കാന്‍ വകയുണ്ട്. 2016-17 ല്‍ വകുപ്പ് നേരിട്ട് നടത്തുന്ന സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് മറ്റൊരു സ്ഥാപനത്തില്‍ പഠിച്ചു. പ്രിലിമിനറി പരീക്ഷ ജയിച്ചപ്പോള്‍ മെയിന്‍ പരീക്ഷയ്ക്ക് തയ്യാറാടെക്കുന്ന തിനും ഇന്റര്‍വ്യൂനും പോക്കറ്റ് മണിയായും സാമ്പത്തിക സഹായം അനുവദിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സിവില്‍സര്‍വ്വീസ് നേടുന്നതിന് ഈ വര്‍ഷം മുതല്‍ 300 പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് വകുപ്പ് പരിശീലനം നല്‍കുന്നുണ്ട്. അവര്‍ക്ക് കൂടി പ്രചോദനം നല്‍കുന്നതാണ് ശ്രീധന്യയുടെ ഈ വിജയം മന്ത്രി പറഞ്ഞു.