സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ അതുല്യപ്രതിഭയായിരുന്ന ശ്രീ പി കെ.ശിവദാസിന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ കെ.ബാലൻ അനുശോചിച്ചു.പത്രപ്രവർത്തകൻ, വിവർത്തകൻ, നിഘണ്ടുകാരൻ തുടങ്ങിയ നിലകളിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത് മലയാളത്തിലെ ആദ്യെത്ത ഇ-റിവേഴ്സ് ഡിക്ഷണറി തയ്യാറാക്കിയതും പ്രശസ്ത ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തും സ്വതന്ത്ര വിജ്ഞാന ഗ്രന്ഥങ്ങളുടെ രചനയിലൂടെയും സാഹിത്യ ലോകത്തും അദ്ദേഹം ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ അകാല വേർപാട് നമ്മുടെ സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണ് – അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.