മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുതില്‍ വിട്ടു വീഴ്ചയില്ലാതെ ഇന്ത്യന്‍ കലാരംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയെയാണ് ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടട്ടമായതെന്നു  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

നാടക രചയിതാവ്, നടന്‍, സംവിധായകന്‍ എീ നിലകളില്‍ ലോക പ്രശസ്തനായ അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും മനുഷ്യാവ കാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടി. യു.ആര്‍. അനന്തമൂര്‍ത്തി യുടെ നോവലായ ‘സംസ്‌കാര’യുടെ ചലച്ചിത്ര ആവിഷ്‌കരണത്തിലൂടെ നടനായി ശ്രദ്ധിക്കപ്പെട്ട  അദ്ദേഹം പിന്നിട് നിരവധി സിനിമകളില്‍ മികച്ച പ്രകടനം നടത്തി. ആര്‍.കെ. നാരായണന്റെ ‘മാല്‍ഗുഡി ഡെയ്‌സ്’ ദൂരദര്‍ശന്‍ പരമ്പരയാക്കിയപ്പോള്‍ അതില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ചു.
സാഹിത്യകാരന്‍, നടന്‍, സംവിധായകന്‍, ഇന്ത്യയുടെ മതനിരപേക്ഷത യുടേയും ജനാധിപത്യത്തിന്റേയും സംരക്ഷണത്തിനായുള്ള പോരാളി എന്നി  നിലകളില്‍ ഗിരീഷ് കര്‍ണാടിനെ രാജ്യം എന്നും  സ്മരിക്കുമെന്നു  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.