ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കേന്ദ്രം പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിലുള്ള വടക്കഞ്ചേരിയിൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപനത്തിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വകുപ്പ് നൽകും. ഈ വർഷം ക്ലാസുകൾ ആരംഭിക്കും.
പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കാണ് പ്രവേശനത്തിൽ മുൻഗണന. 60 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 15 ശതമാനം പട്ടികവർഗ വിഭാഗത്തിനും 25 ശതമാനം പൊതു വിഭാഗത്തിനും സംവരണം ചെയ്യും.
ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ എന്നീ കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിനായി എട്ട് തസ്തികകളും അനുവദിച്ചു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലക്കാട് ജില്ലയിലെ ആദ്യത്തെ സ്ഥാപനമാണിത്.