മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ 'ഭാർഗവി നിലയ'ത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു. ഭാർഗവിനിലയത്തിലെ ഭാർഗവിക്കുട്ടിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിജയനിർമല മലയാളത്തിൽ 25 ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. പല ഭാഷകളിലായി 44 സിനിമകൾ സംവിധാനം ചെയ്ത അവർ നിരവധി സിനിമകളുടെ