സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരുത്തിപുള്ളി എ.എല്‍ .പി സ്‌കൂളില്‍ എസ്.ഡി.എഫ്  എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി.

25 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ വിദ്യര്‍ത്ഥികള്‍ വര്‍ധിക്കുന്നത് പൊതുവിദ്യാഭ്യാസത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അവരുടെ ഭാഷ അറിയാവുന്ന പിന്നാക്ക വിഭാഗത്തിലെ അധ്യാപക യോഗ്യത ഉള്ളവരെ നിയമിച്ചു. ഇത് രാജ്യത്തിന്് മാതൃക ആണെന്നും മന്ത്രി പറഞ്ഞു.
പേരിങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ഗോപിനാഥ് അധ്യക്ഷനായ പരിപാടിയില്‍ ത്രിതല പഞ്ചായത്തു ജനപ്രതിനിധികളായ കെ രതീഷ് ബാബു, എ അനിതനന്ദന്‍,മോഹന്‍ദാസ്, പ്രധാന അധ്യാപകന്‍ കെ എ ശിവദാസന്‍, ടി ആര്‍ പ്രഭാവതി, എ മാധവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.