2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍കോളേജിലെ 2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു
ആശങ്കയ്ക്കും അടിസ്ഥാനമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സ്ഥാപനത്തെ തകര്ക്കു
വാന്‍ ഉന്നം വെച്ചുകൊണ്ടുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ ഒരു തരത്തിലും ആശ
ങ്കപ്പെടേണ്ടതില്ല.
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ 2019-20 വര്‍ഷത്തെ പ്രവേശന
ത്തിന് ആരോഗ്യ സര്‍വ്വകലാശാല അനുമതി നിഷേധിച്ചു എന്ന പത്രവാര്‍ത്ത ശ്രദ്ധ
യില്‍പ്പെട്ടു. ആരോഗ്യ സര്‍വ്വകലാശാല ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ എല്ലാം
തന്നെ ഇതിനകം പരിഹരിച്ചിട്ടുണ്ട്. അധികമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍
മൂന്ന് മാസത്തിനകം ഏര്‍പ്പെടുത്തുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി
പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍വ്വകലാ
ശാലയ്ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ രേഖയും സര്‍വ്വകലാശാ
ലയ്ക്ക് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ഈ വര്‍ഷം പ്രവേശനം നടത്താന്‍
യാതൊരുതടസ്സവുമില്ല എന്ന് മന്ത്രി അറിയിച്ചു.