നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന  റാങ്ക് നേടിയ ചില പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ഇത്തരം പരാതികള്‍ കിട്ടിയിട്ടുണ്ട്. ചിലര്‍ ഓഫീസിലെത്തി പരാതി നല്‍കി. ഇ മെയില്‍ വഴിയും പരാതികള്‍ ലഭിക്കുന്നുണ്ട്. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത ശേഷം പണമടച്ചവരും ഇക്കൂട്ടത്തിലുണ്ട്.
എന്‍ട്രന്‍സ് കമീഷണറുമായി ഈ വിഷയം സംസാരിച്ചു. എങ്കിലും പരാതി പരിഹരിക്കാന്‍ നടപടിയുണ്ടായില്ലന്നാണ് മനസ്സിലാകുന്നത്. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന് മതിയായ സമയവും അപ് ലോഡ് ചെയ്തുവെന്ന്  ഉറപ്പു വരുത്താനുള്ള സംവിധാനവും ഉണ്ടാക്കിയാല്‍ പരാതികള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് മനസ്സിലാകുന്നത്. ഇക്കാര്യം പരിശോധിച്ച് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കമ്യൂണിറ്റി ക്വാട്ട യില്‍ ഉള്‍പ്പെടുതിന് അവസരം അനുവദിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്ന്  മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.