വിദേശത്ത് ജോലി: 2357 പേര്‍ക്ക് പരിശീലനം നല്കി: മന്ത്രി എ കെ ബാലന്
വിദേശത്ത് ജോലി:
2357 പേര്‍ക്ക് പരിശീലനം നല്കി: മന്ത്രി എ കെ ബാലന്
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനായി 2357 പേര്‍ക്ക് പരിശീലനം നല്‍കിയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് ദുബായില്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു. പരിശീലനം നേടിയ 234 പേര് ജോലിക്കായി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഇക്കൊല്ലം തന്നെ ആയിരത്തിലധികം പേര്‍ക്ക് ഗള്‍ഫില്‍ തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ഗള്‍ഫിലെ തൊഴില്‍ ദാതാക്ക ളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി പത്രസമ്മേളനം നടത്തിയത്. ദുബായിലെ ഗ്രാന്‍ഡ് മില്ലനിയം ഹോട്ടല്‍, അബുദാബി ഗ്രാന്‍ഡ് മില്ലനിയം ഹോട്ടല്‍ എന്നിവിടങ്ങ ളിലാണ് രണ്ടു ദിവസങ്ങളിലായി തൊഴില്‍ ദാതാക്കളായ കമ്പനി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയത്. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും യോഗത്തില്‍ പങ്കെടുത്തു. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മുഖേന പരിശീലനവും അതുവഴി തൊഴിലും ലഭ്യമായ നിരവധി പേരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു നീക്കം ആദ്യമായാണ് ഒരു സര്‍ക്കാര്‍ നടത്തുന്നത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിദേശത്ത് ഒരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ആദ്യം നാട്ടില്‍ വിദഗ്ധ പരിശീലനം നല്കി തൊഴില്‍ നേടാനുള്ള യോഗ്യതയും മികവും ഉണ്ടാക്കുക, ഒപ്പം വിദേശത്തു ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ആവശ്യമായ ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തുക എന്നിവയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ തൊഴില്‍ മികവ് നേടിയ 182 പേര്‍ക്ക് എണ്ണ ഖനന മേഖല
യിലും 37 പേര്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖലയിലും തൊഴില്‍ നല്കി. ഈ വര്‍ഷം 1300 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ദുബായ്, അബുദാബി എന്നിവിടങ്ങളിലെ എഴുപതോളം സ്ഥാപന മേധാവികളുമായി മന്ത്രി ചര്‍ച്ച നടത്തി. അഡ്നോക്, സാബ്ടെക് , അല്‍ സൈദ, എസ ടി എസ്, ഇറാം മാന്‍പവര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പൈപ്പ് ഫാബ്രി ക്കേറ്റര്‍, ഫിറ്റര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്, വെല്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍, സഹായികള്‍, ക്വാണ്ടിറ്റി സര്‍വേയര്‍, എന്‍ഡിറ്റി ടെക്നീഷ്യന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളില്‍ അവസരങ്ങള്‍ ഉണ്ടെന്നു അഡ്നോക് പ്രതിനിധി അറിയിച്ചു. ക്വാണ്ടിറ്റി സര്വേയര്ക്കുള്ള പരിശീലനം ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. അത് നല്കിയാല് നിരവധി പേര്‍ക്ക് ജോലി നല്കാന് കഴിയുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. അതിനായി പരിശീലനം ഉടന്‍ ആരംഭിക്കും. അബുദാബിയില്‍ ഇത്തിഹാദ് റയിലിന്റെ ജോലികള്‍ ആരംഭിക്കു മ്പോള്‍ നിര്‍മാണ മേഖലയിലും മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാകും. കെയര്‍ ഗിവേഴ്സ്, ബാങ്കിങ്, ഐടി, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് മാനേജ്മന്റ്, നിര്‍മാണം, ടൈലറിങ്, ക്രയിന്‍-ഹെവി എക്വിപ്മെന്റ് ഓപ്പറേഷന് അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലകളിലും തൊഴിലവസരങ്ങള്‍ ഉണ്ട്.
വിദേശ ജോലിക്കു ആവശ്യമായ വൈദഗ്ധ്യവും ആശയവിനിമയ ശേഷിയും നല്കാ നുള്ള പരിശീലനവും സുരക്ഷാ ബോധവല്‍ക്കരണവും ഈ വിഭാഗത്തിലെ തൊഴില്‍ അന്വേഷകര്‍ക്കു കേരളത്തില്‍ നല്‍കും. ആരോഗ്യ സംരക്ഷണ രംഗത്തു ജോലി ലഭിക്കാന്‍ എം ഓ എച്ച്, ഡി എച്ച് എ, എച്ച് എ എ ഡി ലൈസന്‍സുകള്‍ക്കുള്ള പരിശീലനം ഇന്ത്യയില്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സെന്റര്‍ പ്രതിനിധികള്‍ 250 പേര്‍ക്ക് അടിയന്തിരമായി തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാരെ വിദേശ ജോലിക്കു എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെഡിക്കല്‍, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലാണ് ഇപ്പോള്‍ തൊഴില്‍ പരിശീലനം നല്‍കുന്നത്.
മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഏഴ് എമിറേറ്റുകളിലുള്ളവരുമായി മന്ത്രി ചര്‍ച്ച നടത്തി. മിഷന്റെ പ്രവര്‍ത്തനം ഇപ്പോള്‍ 25 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കേവലം രണ്ട് രാജ്യങ്ങളില്‍ മാത്രമായിരുന്നു മലയാളം മിഷന്റെ പ്രവര്‍ത്തനം. ഇതാണ് ഇന്ന് 25 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.