നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വതമായി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വനാവകാശ നിയമപ്രകാരം ലഭിച്ച 203.64 ഹെക്ടര്‍ വന ഭൂമി