കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നിയമനത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു പട്ടികജാതി വിഭാഗക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ കരുവഞ്ചാല്‍ പഴങ്കാവില്‍ കെ പവിത്രന്‍ മകന്‍ അരുണ്‍ കെ പവിത്രന്‍, പത്തനംതിട്ട ഏനാത്ത് ആലുവിള തെക്കേതില്‍ സുലാല്‍ സുധര്‍മന്‍  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ആകെ തെരഞ്ഞെടുക്കപ്പെട്ടത് എട്ടു പേരാണ്. ഇവരില്‍ രണ്ടു പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന്  ഈ തസ്തികയിലേക്ക് രണ്ടു പട്ടികജാതി വിഭാഗക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.  യുപിഎസ്സി 2018 ല്‍ നടത്തിയ മത്സര പരീക്ഷയില്‍ ജയിച്ചാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീ അസ്ഗര്‍ അലി പാഷ ഐ എ എസിനൊപ്പം ചേംബറിലെത്തിയ ഇരുവരെയും മന്ത്രി എ കെ ബാലന്‍ അഭിനന്ദിച്ചു.