കെ.ജി. ജോര്‍ജ്ജിന് ഒരു ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചു.
പ്രശസ്ത സിനിമ സംവിധായകനും ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവുമായ ശ്രീ. കെ ജി ജോര്‍ജിന് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമാണ് അദ്ദേഹം. ദിനംപ്രതിയുള്ള ഭീമമായ ചികിത്സാ ചെലവുകള്‍ക്കു പണം കണ്ടെത്താ നാകാതെ വിഷമിക്കുന്ന അദ്ദേഹത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്ന് ശ്രീ. ജോണ്‍ ഫെര്‍ണാണ്ടസ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അശരണരും രോഗബാധിതരുമായ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ചികിത്സാ ധനസഹായം നല്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു ലക്ഷം രൂപ ശ്രീ. കെ ജി ജോര്‍ജിന് അനുവദിക്കാന്‍ തീരുമാനിച്ചത്.